താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടവേര കാര്‍ ആറാം വളവില്‍ വെച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്നും അഗ്‌നരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അപകടമുണ്ടായപ്പോള്‍ ചുരത്തില്‍ ഉണ്ടായ ഗതാഗത തടസ്സം പുനസ്ഥാപിച്ചു.