kerala

അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദിച്ച കേസ്; സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

By webdesk11

December 27, 2022

അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സിവില്‍ പോലീസ് ഓഫീസര്‍ രാജ്കുമാറിനെയാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. ഭൂതുവഴി സ്വദേശി അലി അക്ബറിനെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്.

നേരത്തെ രാജ്കുമാര്‍ മദ്യപിച്ചെത്തി സ്റ്റേഷനില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അലി അക്ബറിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.