News

കൊല്ലത്ത് ബാര്‍ ജീവനക്കാരിയെ ശല്യം ചെയ്ത കേസ്; അഭിഭാഷകനും സുഹൃത്തും റിമാന്‍ഡില്‍

By webdesk17

December 18, 2025

കൊല്ലം: കൊല്ലം നഗരത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെ ശല്യം ചെയ്ത കേസില്‍ അഭിഭാഷകനും അദ്ദേഹത്തിന്റെ സുഹൃത്തും റിമാന്‍ഡില്‍. കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗമായ ചാത്തന്നൂര്‍ ചാമവിള വീട്ടില്‍ ഹരിശങ്കര്‍ (32), തോപ്പില്‍ക്കടവ് ലേക്‌സൈഡ് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന അര്‍ജുന്‍ (35) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബാറിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ ജോലിസ്ഥലത്തും പിന്നീട് താമസസ്ഥലത്തും എത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഉപയോഗിച്ചിരുന്ന പ്രതികളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.