പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കർണാടക സ്വദേശി മനു മാലിക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 60,000 രൂപ പിഴയും കോടതി വിധിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടകയിലെ ദാഡി സ്വദേശിയായ അനു മാലിക് ജോലി തേടി പാലക്കാട് എത്തിയതോടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ വിചാരണ പൂർത്തിയാക്കിയ പട്ടാമ്പി പോക്‌സോ കോടതിയാണ് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്.