crime

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോർത്തി ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ച കേസ്; 4പേര്‍ അറസ്റ്റില്‍

By webdesk14

December 18, 2023

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ് ചോർത്തിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി.

കോവിഡ് ചികിത്സാ വിവരങ്ങൾ, വാക്സിനേഷൻ വിശദാംശങ്ങൾ എന്നിവ അടക്കം 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുൻപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.