kerala

വയനാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

By webdesk14

September 16, 2023

കല്‍പ്പറ്റയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കല്‍പ്പറ്റയില്‍ മണിയങ്കോട് നെടുനിലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പര്‍ സ്‌കൂട്ടര്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.