kerala

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

By webdesk18

June 08, 2025

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന്‍ അഭിനീത് ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പല്ലന കുമാരനാശാന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനീത്.