കോഴിക്കോട് നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പിച്ചു. കോഴിക്കോട് നാദാപുരം പേരാട് സ്വദേശിനിക്കാണ് വെട്ടേറ്റത്. നാദാപുരം എം ഇ ടി കോളേജിലെ ബിരുദ വിദ്യാര്‍ഥിനിക്കാണ് വെട്ടേറ്റത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.

പെണ്‍കുട്ടിയെ ആക്രമിച്ചതിനു പിന്നാലെ സുഹൃത്ത് റഫ്‌നാസ് കൈ നരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രണയനൈരാശ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.