ഉത്തരാഖണ്ഡിലെ ഋഷികേശില്‍ യുവാവ് കാളപ്പുറത്ത് സവാരി നടത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സിനിമാ സ്‌റ്റൈലില്‍ ചിത്രീകരിച്ച വീഡിയോക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിഷയത്തില്‍ നിയമനടപടി സ്വീകരിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസിന്റെ പ്രതികരണം ഇങ്ങനെ, കഴിഞ്ഞ മെയ് 5ന് ഋഷികേശിലെ തപോവനത്തില്‍ കാളയുടെ പുറത്ത് കടറുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവത്തില്‍ യുവാക്കള്ഞക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഭാവിയില്‍ മൃഗങ്ങളോട് ഈ രീതിയില്‍ മോശമായി പെരുമാറരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
05 मई की देर रात्रि तपोवन ऋषिकेश में नशे में युवक के सांड के ऊपर सवार होने संबंधी सोशल मीडिया पर प्रसारित वीडियो का संज्ञान लेते हुए युवक के विरुद्व वैधानिक कार्यवाही करते हुए युवक को चेतावनी दी गयी कि पशुओं के साथ भविष्य में इस प्रकार दुर्व्यवहार न करें। pic.twitter.com/VrSxRdhqJX
— उत्तराखण्ड पुलिस – Uttarakhand Police (@uttarakhandcops) May 8, 2023
എന്നാല്‍ യുവാക്കളുടെ അഭ്യാസ പ്രകടനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അനുകൂലിക്കുന്നവരില്‍ പലരും ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്യുകയും നിയമനടപടിക്കുള്ള കുറ്റമൊന്നും അവര്‍ ചെയ്തില്ലെന്നും പറഞ്ഞു.