kerala

താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു

By webdesk14

September 02, 2023

താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോട് കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ചു. എറണാകുളത്ത് നിന്നും ടൈല്‍സുമായി വയനാട്ടിലേക്ക് പോകുന്ന കണ്ടയ്‌നര്‍ ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു.

മുക്കത്തുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു. െ്രെഡവറും സഹോദരനും ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത് ഇവര്‍ സുരക്ഷിതരാണ്. ഗതാഗത തടസ്സം ഒഴിവായിട്ടുണ്ട്.