kerala

അങ്കമാലിയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

By webdesk17

September 28, 2024

കൊച്ചി അങ്കമാലിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ടു മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പതിനൊന്നും നാലും വയസ്സുള്ള മക്കളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

അങ്കമാലി വെളിയത്ത് വീട്ടില്‍ സനല്‍ (42), ഭാര്യ സുമി (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സനല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സുമി പാചകവാതക സിലിണ്ടര്‍ തുറന്ന് തീകൊളുത്തിയതാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അല്ലെങ്കില്‍ സനല്‍ വീടിനു തീ കൊളുത്തിയശേഷം തൂങ്ങിമരിച്ചതാകാം എന്നും പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി.