തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിടെ അഞ്ച് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാലോട് ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭാഗ്യവശാല്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മ്യൂസിയം പ്രദേശത്ത് ഉണ്ടായിരുന്ന മറ്റ് തെരുവ് നായകളെ പിടികൂടി എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടക്കാനെത്തിയവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. തെരുവ് നായ പ്രശ്നം ഗൗരവത്തില്‍ എടുക്കണമെന്നും മ്യൂസിയം അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും നായകളെ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും സന്ദര്‍ശകരുടെ പ്രതികരിച്ചു.