crime

ഗർഭിണിയായ 19കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

By webdesk14

August 21, 2023

തിരുവല്ലയില്‍ ഗര്‍ഭിണിയായ 19 കാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍ ശ്യാം കുമാര്‍ (29) ആണ് കേസില്‍ അറസ്റ്റിലായത്.

യുവതിയുടെ ഭര്‍ത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് പ്രതി ശ്യാം വീട്ടില്‍ കയറി ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.