kerala

മലപ്പുറത്ത് ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു

By Test User

January 06, 2022

മലപ്പുറത്ത് വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി പുലക്കാല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ(10) എന്നിവരാണ് മരിച്ചത്. ബന്ധു വീട്ടിലെത്തി ഇരുവരും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം.