kerala

കോഴിക്കോട് മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി

By webdesk18

December 21, 2025

കോഴിക്കോട്: മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കണ്ടി സ്വദേശി യാസിന്‍ അറാഫത്തിനാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

വാക്കുതര്‍ക്കം രൂക്ഷമായതിനിടെ മകന്‍ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതെന്നാണ് അച്ഛന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ മൊഴി. സംഭവത്തെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെയും മറ്റൊരു മകന്‍ മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മകന്‍ നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അബൂബക്കര്‍ സിദ്ദിഖ് നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.