india

വിവാഹച്ചടങ്ങിനിടെ വഴക്ക്; വിഷം കഴിച്ച് വരന്‍ മരിച്ചു, വധു ഗുരുതരാവസ്ഥയില്‍

By webdesk11

May 18, 2023

മധ്യപ്രദേശില്‍ വിവാഹ ദിവസം പരസ്പരം വഴക്കിട്ട് വരനും വധുവും വിഷം കഴിച്ചു. വിഷം കഴിച്ച വരന്‍ മരിച്ചു.വധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇരുവരുടെയും വിവാഹം അമ്പലത്തില്‍ വെച്ച് പുരേഗമിക്കുന്നതിനിടെ വധുവും വരനും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. പിന്നാലെ ദേഷ്യപ്പെട്ട വരന്‍ വിഷം കഴിക്കുകയായിരുന്നു.ഇത് കണ്ട വധുവും വിഷം കഴിക്കുകയായിരുന്നു. പെണ്‍കുട്ടി വിവാഹത്തിനായി വരനെ നിരന്തരം നിര്‍ബന്ധിക്കാറുണ്ടെന്ന് വരന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.