kerala

അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം; കുടുങ്ങിക്കിടക്കുന്ന ഒരാള്‍ മരിച്ചു

By webdesk14

December 23, 2023

കൊച്ചി:എറണാകുളത്ത് അങ്കമാലിയില്‍ ഇന്നലെ നടന്ന തീപിടിത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ആള്‍ മരിച്ചു. കരയാമ്പറമ്പ് സ്വദേശി കെ എ ബാബു ആണ് മരിച്ചത്.

അങ്കമാലി കറുകുറ്റിയില്‍ ഇന്നലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്.  ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്.കെട്ടിടത്തിനാണ് തീ പിടിച്ചത്.