local

മലപ്പുറത്ത് കെട്ടിടത്തിന് തീപിടിത്തം

By webdesk13

May 07, 2023

മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടുത്തം. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തം ഉണ്ടായത്.

തീ അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.