kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു

By webdesk17

June 18, 2025

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ കണ്ണിന് താഴെയാണ് കടിയേറ്റത്. ഇതോടെ വേഗത്തില്‍ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വാക്‌സിന്‍ ഫലം കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

അതേസമയം രണ്ട് ദിവസം മുമ്പ് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.