kerala

ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെ പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍

By webdesk17

July 01, 2025

സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയെത്തി തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും പറയുകയായിരുന്നു. മുപ്പത് വര്‍ഷമായി സര്‍വീസില്‍ ഉണ്ടായിരുന്നെന്നും കണ്ണൂരിലെ പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കിയ സമയത്ത് ചിലര്‍ മര്‍ദിച്ചുവെന്ന ഭാര്യയുടെ പരാതിയുടെ പകര്‍പ്പ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു.

കൂടാതെ, സിനിമയില്‍ പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയും ഉയര്‍ത്തി. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റ ദിവസം തന്നെ എന്തിനാണ് അദ്ദേഹം എത്തിയതെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.

പരാതി പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. താന്‍ നേരിട്ട ദുരനുഭവത്തില്‍ പൊലീസുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.