kerala

ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു

By webdesk14

July 05, 2023

മലപ്പുറം അടക്കാക്കുണ്ടില്‍ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. സ്‌കൂള്‍ അധ്യാപകനും കാളികാവിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. ഫസലുദ്ദീന്‍ (63) മാസ്റ്ററാണ് മരിച്ചത്.

ആമപ്പൊയില്‍ ജി.പി.എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്ക് കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുകയായിരുന്നു. നിരവധി ശിഷ്യഗണങ്ങളുള്ള ഫസലുദ്ദീന്‍ മാസ്റ്റര്‍ കാളികാവിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.