kerala

വയനാട്ടില്‍ പനി ബാധിച്ച് നാലു വയസ്സുകാരി മരിച്ചു

By webdesk11

June 27, 2023

വയനാട്ടില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. എടയൂര്‍ക്കുന്ന് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിശോധിച്ചു മരുന്നു നല്‍കി വിട്ടയച്ചെങ്കിലും പനി കൂടിയതിനെ തുടര്‍ന്നു രാത്രിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.