main stories

ഇസ്രാഈലിന് കനത്ത തിരിച്ചടി; ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടു

By webdesk17

October 07, 2024

ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രാഈലിനു കനത്ത തിരിച്ചടി. ലബനാന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ അവിവ് മേഗന്‍ (43) കൊല്ലപ്പെട്ടു. ഇന്ന് രണ്ടാമത്തെ ഇസ്രാഈല്‍ സൈനികനാണ് കൊല്ലപ്പെടുന്നത്. ഐഡിഎഫ് മരണം സ്ഥിരീകരിച്ചു. .

ലബനാന്‍ അതിര്‍ത്തിയില്‍ ഇന്നു രാവിലെയുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നേരത്തെ മാസ്റ്റര്‍ സര്‍ജന്റ് ഇറായ് അസൂലൈ (25) കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മേഗന്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. ആക്രമണത്തില്‍ മറ്റൊരു സൈനികനു കൂടി ഗുരതമായി പരിക്കേറ്റിട്ടുണ്ട്.