Sports

സ്വന്തം മൈതാനത്ത് ലിവര്‍പൂളിന് കനത്ത തോല്‍വി

By webdesk18

November 22, 2025

ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്‍ഗന്‍ ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.

12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ്‍ 2-1 ന് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.