kerala

ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടം;സാദിഖലി ശിഹാബ് തങ്ങള്‍

By Test User

September 25, 2022

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പ്പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

നവകേരളത്തിന്റെ പുരോഗതിയിലും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കാന്‍ അദ്ധേഹത്തിനു സാധിച്ചു.ഐക്യജനാധിപത്യ മുന്നണിയുടെ മുന്‍നിര പോരാളിയായിരുന്ന അദ്ധേഹം കര്‍മ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകര്‍ഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു.അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ധേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു തങ്ങള്‍ പറഞ്ഞു.