kerala

മയക്കുവെടിവെച്ച സ്ഥലത്ത് കറങ്ങി കാട്ടാനക്കൂട്ടം; അരിക്കൊമ്പനൊപ്പം ഉണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളും

By webdesk14

April 30, 2023

അരിക്കൊമ്പന്‍ കാടുമാറിയതിന് പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം. അരിക്കൊമ്പനെ മയക്കുവെടി വച്ച സിമന്റു പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയെ നിരീക്ഷിച്ചുവരികയാണ്.

അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസമേഖലയ്ക്ക് സമീപത്തേക്ക് എത്തിയതെന്നാണ് പറയുന്നത്. ഇവയ്ക്ക് അരികില്‍ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസമേഖലയ്ക്ക് സമീപത്തേക്ക് എത്തിയതെന്നാണ് പറയുന്നത്.