kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

By webdesk17

October 30, 2024

ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഹൗസ് ബോട്ടിനു തീപിടിച്ചു. ആളപായമില്ല. അപകടത്തില്‍ ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. വിനോദ സഞ്ചാരികള്‍ കയറിയ ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റി.

അപകട സമയത്ത് ആറ് ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് അപകടം നടന്നത്.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് പ്രാഥമിക നിഗമനം.