india

എ.ഐ. വിഡിയോ പ്രചരിപ്പിച്ചയാള്‍ക്ക് പൊലീസ് നോട്ടീസ്; കടുവയ്ക്ക് മദ്യം നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

By webdesk17

November 08, 2025

മുംബൈ: കടുവയ്ക്ക് മദ്യം നല്‍കുന്നതുപോലെ കാണിക്കുന്ന എ.ഐ.(നിര്‍മിതബുദ്ധി) വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചയാള്‍ക്കെതിരെ പൊലീസ് നടപടി. നാഗ്പൂര്‍ പൊലീസ് മുംബൈ സ്വദേശിയായ രാജു പട്ടേല്‍ എന്നയാള്‍ക്ക് നേരെ പൊലീസ് നോട്ടീസ് അയച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച 6 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മദ്യലഹരിയിലുള്ള ഒരാള്‍ കടുവയ്ക്ക് മദ്യം നല്‍കുകയും അതിനെ തലോടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.

മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിലായി സൂചിപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഒക്ടോബര്‍ 30ന് പോസ്റ്റ് ചെയ്ത വിഡിയോ ഉടന്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ അത് എ.ഐ.ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ദൃശ്യങ്ങള്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം വ്യാജ എ.ഐ. വിഡിയോകള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.