kerala
പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിക്ക് തീപിടിത്തം
പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കോട്ടയം: പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിയ്ക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരിക്കും പരിക്കില്ല.
കത്തീഡ്രൽ ഹാളിൽ നടന്ന വിവാഹ സൽക്കാരം അവസാനിച്ച് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ, പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് ലോറി വൈദ്യുതി കമ്പിയിൽ തട്ടുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
മുള്ളൻപന്നിയുടെ ഇറച്ചിയുമായി യുവാവ് പിടിയിൽ
ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തൊടുപുഴ: സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനായി മുള്ളൻപന്നിയുടെ ഇറച്ചിയോടൊപ്പം മുള്ളുകളും സൂക്ഷിച്ച യുവാവ് കട്ടപ്പന പൊലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപം വാഹനമിടിച്ച് ചത്ത നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയ സിലാസ്, അതിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും മുള്ളൻപന്നിയുടെ ഇറച്ചിയാണെന്ന് അവർ വിശ്വസിച്ചില്ല. ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനും പാചകം ചെയ്ത് കഴിക്കാനുമായി ഇയാൾ ഇറച്ചിയും ചാക്കിലാക്കി കട്ടപ്പനയിലേക്ക് പുറപ്പെട്ടു. വിശ്വാസ്യത നേടുന്നതിനായി മുള്ളൻപന്നിയുടെ മുള്ളുകളും ഇറച്ചിയോടൊപ്പം സൂക്ഷിച്ചിരുന്നു.
കട്ടപ്പനയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ ചാക്ക് ശ്രദ്ധയിൽപ്പെടുകയും പരിശോധനയിൽ ഇറച്ചി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് വിവരം വനംവകുപ്പിന്റെ കുമളി റേഞ്ച് ഓഫീസിൽ അറിയിക്കുകയും പ്രതിയെയും ഇറച്ചിയും കൈമാറുകയും ചെയ്തു.
ഏകദേശം അഞ്ച് കിലോ മുള്ളൻചുന്നിയുടെ ഇറച്ചിയും മുള്ളുകളും, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തുന്നവർക്ക് വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ച് മതിയായ അറിവില്ലെന്നും, തൊഴിലുടമകൾ ഇവർക്ക് ഈ നിയമങ്ങളെക്കുറിച്ച് അവബോധം നൽകണമെന്നും വനംവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
kerala
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടേക്കാം; സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല
രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ കൊള്ള നടത്താനാകില്ലെന്നും, അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ കൊള്ള നടത്താനാകില്ലെന്നും, അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്. ശ്രീകണ്ഠന് നായര്‍ നയിച്ച പ്രത്യേക സംവാദപരിപാടിയായ സ്പെഷ്യല്‍ എന്‍കൗണ്ടര്‍ലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ നടന്നത് സാധാരണ മോഷണമല്ലെന്നും, ഇതിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നുമാണ് തന്റെ നിലപാടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു വിദേശ വ്യവസായി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ധരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ആശങ്കകള്‍ കാരണം വ്യവസായി നേരിട്ട് എസ്ഐടിയോട് കാര്യങ്ങള്‍ അറിയിക്കാന്‍ തയ്യാറായിരുന്നില്ല. ഏതൊരു പൗരന്റെയും ധര്‍മമാണെന്ന നിലയിലാണ് വിവരം അറിഞ്ഞ ഉടന്‍ അത് അന്വേഷണ സംഘത്തിന് കൈമാറിയതെന്നും ചെന്നിത്തല പറഞ്ഞു.
അന്താരാഷ്ട്ര പുരാവസ്തു കടത്തുമായി ബന്ധപ്പെട്ട സംശയം ശക്തിപ്പെടുത്തുന്ന മറ്റു കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെ പഴയ വിളക്കുകളും ചെമ്പുപാത്രങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഉത്തരവിറക്കിയിരുന്നുവെന്നും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ അതിനെ ശക്തമായി എതിര്‍ത്തുവെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രങ്ങളില്‍ സ്ഥലമില്ലെന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ന്യായം. ഈ സംഭവങ്ങള്‍ കൂട്ടിവായിച്ചപ്പോഴാണ് ആന്റിക് കച്ചവടം ഇതിന്റെ പിന്നിലുണ്ടാകാമെന്ന സംശയം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സംശയങ്ങള്‍ എത്രമാത്രം ശരിയാണെന്ന് തനിക്കുറപ്പില്ലെന്നും, എല്ലാം സമഗ്ര അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നുമാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
kerala
പിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മെഡിസെപ്പിനെതിരെ സംഘടിപ്പിച്ച വായ്മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരീനാഥന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഗോപകുമാര്‍, ട്രഷറര്‍ ഡോ. ആര്. രാജേഷ് എന്നിവരടക്കം സംസ്ഥാന നേതാക്കളായ എസ്. ബിനോജ്, എസ്. നൗഷാദ്, ഡോ. ജി.പി. പത്മകുമാര്‍, ആര്. വിനോദ്കുമാര്‍, ജില്ല പ്രസിഡന്റുമാരായ എ. നിസാമുദ്ദീന്‍, യു. ഉന്മേഷ്, ഷാജി ജോണ്‍, കെ.പി. പ്രശാന്ത്, ആര്. ശ്യംരാജ് എന്നിവരും സെക്രട്ടറിമാരായ ഷാജികുമാര്‍ തിരുപുറം, എം.എസ്. രാകേഷ്, നൗഫല്‍, ഡോ. അരവിന്ദ്, പ്രകാശ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
-
kerala1 day ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala1 day agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india1 day agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india3 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
