kerala

പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിക്ക് തീപിടിത്തം

By sreenitha

December 29, 2025

കോട്ടയം: പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിയ്ക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരിക്കും പരിക്കില്ല.

കത്തീഡ്രൽ ഹാളിൽ നടന്ന വിവാഹ സൽക്കാരം അവസാനിച്ച് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ, പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് ലോറി വൈദ്യുതി കമ്പിയിൽ തട്ടുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.