kerala

കരുനാഗപ്പള്ളിയില്‍ ഒരു കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍

By webdesk11

January 09, 2023

കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സിപിഎം നേതാവിന്റേത്. ആലപ്പുഴ നഗരസഭ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ വാഹനം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

കഴിഞ്ഞദിവസം പുലര്‍ച്ചയാണ് പച്ചക്കറികള്‍ക്ക് ഒപ്പം രണ്ടു ലോറികളിലായി കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്.