local

പുളിക്കലില്‍ നിയന്ത്രണം വിട്ടെത്തിയ ചരക്ക് വാഹനമിടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു

By webdesk13

May 19, 2024

പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.

ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലിയത്തെ മതസ്‌ഥാപനത്തിലാണ് സൈദലവി മുസ്ല്യാർ ജോലി ചെയ്യുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു സൈദലവി മുസ്‌ല്യാർ.