crime

മൈസൂരുവില്‍ മലയാളി ബിസിനസുകാരനെ കൊള്ളയടിച്ച് കാറും പണവും കവര്‍ന്നു

By webdesk13

January 20, 2025

മൈസൂരുവില്‍ വച്ച് പട്ടാപ്പകല്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.

തുടര്‍ന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്കുപോസ്റ്റുകളില്‍ വിവരം നല്‍കിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.