GULF

കുവൈത്തില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk14

September 06, 2023

കുവൈത്തില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുവൈത്തില്‍ നഴ്‌സായിരുന്ന തിരുവല്ല സ്വദേശി ഷീബയാണ് (42) മരിച്ചത്.

അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.