റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിശുദ്ധ നാട്ടിലെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പില്‍ (66) ആണ് വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വച്ച് അന്തരിച്ചത്. അല്‍ അമീന്‍ ഉംറ ഗ്രൂപ്പിന് കീഴില്‍ പത്ത് ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനായാണ് ആമിന സൗദിയിലെത്തിയത്.
ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഖബറടക്കവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ.സി.എഫ് മക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അന്‍സാര്‍, ഹസീന, അഫ്‌സല്‍ എന്നിവരാണ് മക്കള്‍