india

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു

By webdesk17

September 28, 2024

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി അമല്‍ മോഹന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്.

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചു. മൃതദേഹം ഇപ്പോള്‍ ദ്രോണഗിരി വില്ലേജില്‍ ആണ് ഉള്ളത്.

മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടി. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചു.

ഉയരമുള്ള സ്ഥലങ്ങളിലുണ്ടാകുന്ന ശ്വാസതടസമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.