india

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

By webdesk17

April 02, 2025

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്‍ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.

അതേസമയം കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്‍ ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.