News

മുന്‍ഭാര്യയെ കൊന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കി

By Chandrika Web

July 25, 2022

ബെയ്ജിങ്: സാമൂഹിക മാധ്യമമായ ഡൗനിയില്‍ ലൈവ് സ്ട്രീമിങ് നടത്തിക്കൊണ്ടിരുന്ന മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ ചൈന നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് പരമാവധി ശിക്ഷ നല്‍കിയത്. 2020 സെപ്തംബറിനാണ് സംഭവം.

മുപ്പതുകാരിയായ ലാമുവിനെ താങ് ലു തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷവും ഇയാള്‍ ലാമുവിനെ ശല്യപ്പെടുത്തിയിരുന്നതായി കോടതി കണ്ടെത്തി. ദൈനംദിന ജീവിത വീഡിയോ പകര്‍ത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.