Health

മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍

By webdesk13

September 17, 2024

മഞ്ചേരിയിൽ മങ്കി പോക്‌സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല