More

പാക്കിസ്ഥാനിൽ പാർട്ടി യോഗത്തിൽ വൻ സ്ഫോടനം: മരണം 40 ആയി, 200ലേറെ പേർക്ക് പരുക്ക്

By webdesk14

July 30, 2023

പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തിലെ മരണ സംഖ്യ ഉയരുന്നു. 40 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 200നു മുകളില്‍ പേര്‍ക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

ജംഇയ്യത്ത് ബജൗറിയില്‍ ആണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയം ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി.