kerala

കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കൻ മരിച്ചു

By Test User

October 31, 2021

കോഴിക്കോട് പാലാഴിയിൽ ഓടയിൽ വീണ് മധ്യവയസ്കൻ മരിച്ചു.പാലാഴി സ്വദേശി കൈപ്പുറത്ത് ശശിയാണ് (58) മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. ഇന്നലെ രാത്രി ഇദ്ദേഹത്തെ  കാണാതായതോടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്നു പുലർച്ചയോടെ മരിച്ച നിലയിൽ ഓടയിൽ നിന്ന്  കണ്ടെത്തുകയായിരുന്നു. കാൽവഴുതി ഓടയിൽ വീണതകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ രണ്ടു മാസങ്ങൾക്ക് മുൻപ് ഇതേ ഓടയിൽ വീണു മറ്റൊരു വ്യക്തി കൂടി മരിച്ചിരുന്നു. ഓട എത്രയും പെട്ടെന്ന് ശരിയാക്കി സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.