കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത് പ്രവര്‍ത്തകരുടെ ആവേശം കാരണമെന്ന വിചിത്ര മറുപടിയുമായി കര്‍ണാടക പൊലീസ്. സംഭവത്തിന് പിന്നില്‍ യാതൊരു ദുരുദ്ദേശവും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
#WATCH | Security breach seen during Prime Minister Narendra Modi’s roadshow, a mobile phone was thrown on PM’s vehicle. More details awaited. pic.twitter.com/rnoPXeQZgB
— ANI (@ANI) April 30, 2023
കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്ന മോദി സഞ്ചരിക്കുന്ന വാഹനത്തിന് നേരെയാണ് മൊബൈല്‍ ഫോണ്‍ എറിഞ്ഞത്. മൊബൈല്‍ ഫോണ്‍ വാഹനത്തിന്റെ ബോണറ്റില്‍ വന്ന് പതിക്കുകയായിരുന്നു.പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണ് സംഭവം എന്ന ആക്ഷേപം പരക്കെ നിലനില്‍ക്കുന്നുണ്ട്.