kerala

നെന്മാറയില്‍ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി

By nazmiya nazreen

January 27, 2025

നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരന്‍ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരന്‍ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയല്‍വാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമര ജയിലിലായിരുന്നു