kerala

‘കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടന്നു; ഇടപെടല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷം’

By webdesk13

December 20, 2024

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ പരാതിക്കാരന്‍ ഷമീര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷമാണ് കെ. സുധാകരനെ പീഡനക്കേസില്‍ പെടുത്തുവാന്‍ ശ്രമം നടത്തിയതെന്ന് ഷമീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര്‍ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. കെ. സുധാകരനെതിരെ റസ്റ്റം നിര്‍ദേശിച്ചതനുസരിച്ച് കളവായി 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി വ്യക്തമാകുന്ന ശബ്ദരേഖയും പരാതിക്കാരനായ ഷമീര്‍ പുറത്തുവിട്ടു. കുറ്റപത്രത്തില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും, തങ്ങള്‍ പറയാത്ത പല കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.