FOREIGN

മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

By webdesk13

October 27, 2023

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ ഹൈസ്‌കൂളിന് സമീപം ചെമ്പന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സൈഫുദ്ദീന്‍ (27) ആണ് മരിച്ചത്. ഒരാഴ്ചയായി ജിദ്ദയിലെ അല്‍ സഹ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജിദ്ദയില്‍ യമാനി ബേക്കറിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം.  ഫുട്ബാള്‍ ക്ലബ്ബായ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയിലെ കളിക്കാരന്‍ കൂടിയാണ്.

മാതാവ്: കുഞ്ഞീവി വെള്ളപ്പുള്ളി. സഹോദരങ്ങള്‍: ബഷീര്‍, മന്‍സൂര്‍, റൈഹാനത്ത്, അബ്ദുല്‍ ഷുക്കൂര്‍, സെലീന, മുജീബ് റഹ്മാന്‍, നുസ്രത് അലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.