gulf

മണ്ണാര്‍കാട് സ്വദേശി അബുദാബിയില്‍ നിര്യാതനായി

By Test User

November 05, 2022

അബുദാബി: മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുല്‍റഹ്മാന്‍ (32) അബുദാബിയില്‍ നിര്യാതനായി. തലച്ചോറിലേക്കുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

പരേതനായ മൊയ്തീന്‍കലംപറമ്പില്‍ കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സെയ്തലവി (അബുദാബി) ഹനീഫ (സലാല)മന്‍സൂര്‍(ദുബൈ) ശംസുദ്ദീന്‍, അബ്ദുല്‍ റസാഖ്, ഖദീജ മസ്ഹൂദ് എന്നിവര്‍ സഹോദരങ്ങളാണ്.