Health

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്‍പന നടത്തി, 3 ലക്ഷം രൂപയ്ക്ക്

By webdesk13

April 21, 2023

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വില്‍പന പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വില്‍പ്പന നടത്തിയത്. തിരുവല്ല സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നല്‍കി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വില്‍പ്പന നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകും മുമ്പേ തന്നെ ആശുപത്രിയില്‍ വച്ച് വില്‍പന നടത്തുകയായിരുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.