kerala
പാലക്കാട്ടെ ഒന്‍പത് വയസുകാരിക്ക് കൃത്രിമ കൈ; സംവിധാനമൊരുക്കി വി.ഡി സതീശന്
ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കുട്ടിയ്ക്ക് കൃത്രിമ കൈവെച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് വി ഡി സതീശന്റെ ഇടപെടല്‍ എന്നും കുടുംബം വ്യക്തമാക്കി. ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാ ലെയാണ് ഇടപെടല്‍. കഴിഞ്ഞ സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു ഒമ്പതു വയസുകാരി വിനോദിനി നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാല്‍ അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളില്‍ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. സംഭവത്തിന് പിന്നാലെ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ര ണ്ടുലക്ഷം രൂപ മാത്രമാണ് കിട്ടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആ രോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ ധനസഹായം നല്‍കിയത്. കൃതിമകൈവെക്കാന്‍ ധനസഹായം വേണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ മുഖേന മുഖ്യമന്ത്രിക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ നിവേദനം നല്‍കിയെങ്കിലും ഇത് വരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.
kerala
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് മൗനാനുവാദം നല്കുന്ന സിപിഎം; എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കുള്ളില്‍ അതൃപ്തി
വെള്ളാപ്പള്ളിയുടെ പല വിദ്വേഷ നിലപാടുകളിലും എതിര്‍പ്പ് രേഖപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് വലിഞ്ഞിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതിരുവിട്ട് വിദ്വേഷ പ്രചരണം നടത്തുമ്പോള്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കുള്ളില്‍ സിപിഎം നേതൃത്വം മൗനം പാലിക്കുന്നതില്‍ അതൃപ്തി. അതേസമയം, വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ കൂടി രംഗത്ത് വന്നതോടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും അതൃപ്തി ഉണ്ടെന്ന് വ്യക്തമാവുകയാണ്.
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. വെള്ളാപ്പള്ളിയുടെ ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളും അതിനു സിപിഎം നല്കിയ മൗനാനുവാദവും എല്ലാം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ഘടകകക്ഷികളുടെ വെളിപ്പടുത്തലുകള്‍. വെള്ളാപ്പള്ളിയുടെ പല വിദ്വേഷ നിലപാടുകളിലും എതിര്‍പ്പ് രേഖപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് വലിഞ്ഞിരുന്നു. എതിര്‍പ്പ് ഉണ്ടെങ്കിലും പരസ്യമായി അത് പറയുന്നതിന് ഉള്ള ആശങ്കയാണ് പല പാര്‍ട്ടിയെയും പിന്നോട്ട് വലിക്കുന്നതിന് കാരണം. മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി അടുത്ത ബന്ധം പുലര്‍ത്തുന്നത് കൊണ്ട് കാര്യമായ എതിര് സ്വരങ്ങള്‍ പരസ്യമായി ഘടകക്ഷികളില്‍ നിന്ന് പുറത്തുവന്നില്ല. വെള്ളാപ്പള്ളിയോടുള്ള സിപിഎമ്മിന്റെ അയഞ്ഞ സമീപനം മാറ്റണം എന്ന ആവശ്യം സിപിഐ ക്ക് പിന്നാലെ മറ്റ് ഘടകകക്ഷികള്‍ക്കുള്ളിലും ഉണ്ട്.
kerala
ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; തടയാനെത്തിയ പോലീസുകാരന് പരിക്ക്
ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന് വില്‍സനാണ് പരിക്കേറ്റത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന് വില്‍സനാണ് പരിക്കേറ്റത്.
ചികിത്സയിലിരുന്ന രോഗി ബഹളം ഉണ്ടാക്കിയതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു ഗെയിറ്റിലെത്തി. രോഗിയുടെ സമീപത്തെത്തി ബഹളം വെയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ മൂര്‍ച്ചയുള്ള ആയുധവുമായി ഇയാള്‍ ആക്രമിക്കുകയായിരുന്നു. കൈക്കും നെഞ്ചിനും പരിക്കേറ്റ ജെറിനെ അത്യാഹിതവിഭാഗം തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ കൈക്ക് കുത്തേല്‍ക്കുകയും നെഞ്ചിനും വയറിനും ചവിട്ടേല്‍ക്കുകയും ചെയ്തു. കൈക്കേറ്റ പരിക്ക് ഗുരുതരമല്ല. നെഞ്ചിനേറ്റ ചവിട്ടില്‍ വാരിയല്ലകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. അക്രമാസക്തനായ രോഗിയെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.
kerala
കണക്കുകള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി വെള്ളാപ്പള്ളി
വെള്ളാപ്പള്ളി മലപ്പുറത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ കണക്കുകളുമായാണ് ഇന്നലെയും വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്ലിം ലീഗ് വിവേചനം കാട്ടിയെന്ന പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളി നടേശന് കണക്കുകള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. എസ്.എന്‍.ഡി.പി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ ലീഗ് തയാറായില്ലെന്ന് വാദിച്ച വെള്ളാപ്പള്ളി തന്നെ ഒടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിക്കപ്പെട്ട കോളജുകളുടെ എണ്ണം വാര്‍ത്താസമ്മേളനത്തിനിടെ വിളിച്ചുപറയുകയും ചെയ്തു. ചേര്‍ത്തല കാണിച്ചു കുളങ്ങരയിലെ വസതിയില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്.
വെള്ളാപ്പള്ളി മലപ്പുറത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ കണക്കുകളുമായാണ് ഇന്നലെയും വാര്‍ത്താസമ്മേളനത്തിന് എത്തിയത്. മലപ്പുറത്ത് വിവിധ മാനേജ്മെന്റുകളുടെ കീഴില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കോളജുകളെ മുസ്ലിംലീഗിന്റേത് ആക്കിയാണ് വെള്ളാപ്പള്ളി കണക്കിലെ കളി തുടങ്ങിയത്. അതിനിടെ മലപ്പുറം പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി വൈ.എസ്.എസ് കോളേജ് ആരുടെ ഭരണകാലത്താണ് ലഭിച്ചതെന്ന ചോദ്യം ഉയര്‍ന്നു. ഉത്തരംപറയാതെ ഒഴിഞ്ഞുമാറുന്നതിനിടെ അത് മുസ്ലിംലീഗ് അംഗം നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അനുവദിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു. അത് സ്വാശ്രയമല്ലേ, ഉമ്മന്‍ചാണ്ടിയല്ലേ തന്നത് തുടങ്ങിയ വിചിത്ര വാദങ്ങളാണ് വെള്ളാപ്പള്ളി മുന്നോട്ടുവെച്ചത്.
ആര് നല്കിയാലും മുസ്ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി എന്‍.ഒ.സി നല്കി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മുസ്ലിംലീഗിന്റെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍കൂടി അനുമതി നല്കി ആരംഭിച്ചതാ ണെന്ന കാര്യം വെള്ളാപ്പള്ളി സൗകര്യപൂര്‍വ്വം മറച്ചുവെച്ചു.
വാര്‍ത്തസമ്മേളനത്തിലെ ആവേശത്തിനിടെ 13 സ്വാശ്രയ കോളജുകള്‍ എസ്.എന്‍. ഡി.പി യോഗത്തിന് നല്‍കിയത് ഉമ്മന്‍ചാണ്ടി ഭരണകാലത്ത് മുസ്ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെള്ളാപ്പള്ളി തന്നെ തുറന്ന് സമ്മതിച്ചു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് ഒന്നും നല് കിയില്ലെന്ന പ്രചാരണം നടത്തുന്നതെന്ന ചോദ്യം വിണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ വിഷയത്തില്‍ നിന്നും ഒളി ച്ചോടാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മുസ്ലിം സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുക സ്വാഭാവികമല്ലെയെന്നും തെക്കന്‍ കേരളത്തില്‍ എത്ര മുസ്ലിം സ്ഥാപനങ്ങള്‍ ഉണ്ടെന്നുള്ള ചോദ്യം ഉയര്‍ന്നപ്പോഴും വെള്ളാപ്പള്ളി കൃത്യമായ ഉത്തരം നല്കാന് തയാറായില്ല. അതിനിടെ എല്‍.ഡി.എഫാണോ യു.ഡി.എഫാണോ എസ്.എന്‍.ഡി.പി യോഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ചോദ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവിയിരുന്ന ആര് ശങ്കറാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയതെന്നാണ് വെള്ളാപ്പള്ളി മറുപടി നല്‍കിയത്. പിന്നീട് സഹായിച്ചത് ഉമ്മന്ചാ ണ്ടിയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പാമ്പനാറില്‍ കോളജ് അനുവദിച്ചതെന്നും വെ ള്ളാപ്പള്ളി പറഞ്ഞു. ഇതെല്ലാം യു.ഡി.എഫ് അനുകൂല മന്ത്രിസഭകളായിരുന്നെന്ന യാഥാര്‍ത്ഥ്യം തുറന്ന് സമ്മ തിക്കാന്‍ വാര്‍ത്താസമ്മേളനത്തിന്റെ ഒരുഘട്ടത്തിലും വെള്ളാപ്പള്ളി തയാറായില്ല.
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
gulf13 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
