പശുക്കടത്ത് ആരോപിച്ച് ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ അതിക്രൂരമായി മര്‍ദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്. ഇയാള്‍ തന്നെയാണ് ആളുകളെ മര്‍ദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന റോക്കിയുടെ വിഡിയോ ആണ് അവസാനം വന്നത്.
Cow vigilante Rocky Rana from Delhi regularly shares violent videos of him attacking people who he alleges are Cow Transporters.
He shared this video on Facebook of him beating two men. There are many such videos on his Facebook profile. He regularly asked his followers on… pic.twitter.com/M7Caf5y0JB— Mohammed Zubair (@zoo_bear) September 2, 2024
ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ആണ് റോക്കി റാണയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെങ്കിലും ഇയാള്‍ക്കെതിരെ കാര്യമായ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല. സമാനമായ ആക്രമണങ്ങള്‍ക്ക് റാണ സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നും സുബൈര്‍ ആരോപിച്ചു.
ഡല്‍ഹി പൊലീസ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതിഭവന്‍ എന്നിവരെ ടാഗ് ചെയ്താണ് സുബൈറിന്റെ എക്സ് പോസ്റ്റ്.