kerala

മലപ്പുറം ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk17

February 06, 2025

മലപ്പുറം: ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകള്‍ ദര്‍ശന(20)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നഴ്‌സിങിന് പഠിക്കുകയാണ് ദര്‍ശന.